ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് ആംബുലൻസ് സേവനം തുടങ്ങി

ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക് ആംബുലൻസ് സേവനം തുടങ്ങി

ഇടുക്കി:കോവിഡ് മഹാമാരിയിൽ ജനങ്ങൾക്ക് ആശ്വാസമായി ഇരട്ടയാർ സർവ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ നേതൃത്വത്തില്‍ ആബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് ഇരട്ടയാറില്‍ ആംബുലന്‍സിന്റെ സേവനമില്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ബാങ്കിന്റെ ഇടപെടല്‍. അവശ്യ ഘട്ടങ്ങളില്‍ പോലും പഞ്ചായത്തിലുള്ളവര്‍ക്ക് ആംബുലന്‍സ് സേവനം ലഭിച്ചിരുന്നില്ല.

ചെമ്പകപ്പാറ പി.എച്ച്‌.സിയിലും ആംബുലന്‍സ് ഇല്ല. തുടര്‍ന്ന് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ ഇരട്ടയാറിലുള്ളവര്‍ക്ക് സേവനം ലഭ്യമാക്കാനായി ആംബുലന്‍സ് വാങ്ങുകയായിരുന്നു. മുന്‍ മന്ത്രി എം.എം. മണി എം.എൽ.എ വാഹന സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Leave A Reply