മരം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ ധർണ 24ന്

മരം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ ധർണ 24ന്

ഇടുക്കി ജില്ലയിലെ മരം കൊള്ള കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പരസ്യമായി സമരം നടത്തുന്നു. വിവാദമായ മരം കൊള്ള ക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണമോ, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് അന്വേഷണമോ, നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍,

ജില്ലയിലെ എല്ലാ നഗരസഭകളിലും, പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആഫീസുകള്‍ക്ക് മുന്നില്‍ ജൂൺ 24 വ്യാഴാഴ്ച രാവിലെ 11ന് ധര്‍ണ്ണ നടത്തും. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ധര്‍ണ്ണാസമരം നടത്തുകയെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു. സമരത്തിൽ ബഹുജന പങ്കാളിത്വവും അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave A Reply