കടയ്ക്കാവൂർ പോക്‌സോ കേസിൽ നിയമ നടപടികൾ ഇനിയും തുടരുമെന്ന് ആക്ഷൻ കൗൺസിൽ

കടയ്ക്കാവൂർ പോക്‌സോ കേസിൽ നിയമ നടപടികൾ ഇനിയും തുടരുമെന്ന് ആക്ഷൻ കൗൺസിൽ

കടയ്ക്കാവൂരിൽ നടന്ന പോക്സോ കേസില്‍ നിയമനടപടികൾ ഇനിയും തുടരുമെന്ന് ആക്ഷന്‍ കൗൺസിൽ. അമ്മയെ പ്രതിയാക്കാന്‍ വേണ്ടി ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും എടുക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ആക്ഷന്‍ കൗൺസിൽ ജനറല്‍ കണ്‍വീനര്‍ യു പ്രകാശ് വ്യക്തമാക്കി. കേസിലെ എഫ്ഐആറില്‍ പരാതിക്കാരന്‍റെ സ്ഥാനത്ത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണിന്‍റെ പേര് രേഖപ്പെടുത്തിയതില്‍ പോലീസിന് പിഴവ് സംഭവിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്‌സോ കോടതിയിൽ ഇന്നലെ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഇതിന് പിന്നാലൊണ് ആക്ഷന്‍ കൗണ്‍സിലിന്റെ പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.

Leave A Reply