പു.ക.സ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു

പു.ക.സ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു

ഇടുക്കി:സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങളിൽ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഇടതുപക്ഷ സാംസ്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം വിവിധ പരിപാടികൾ ഓൺലൈനായി ജില്ലയിൽ സംഘടിപ്പിച്ചു. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നടന്ന സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും ഇന്ധന വില വര്‍ദ്ധനക്കെതിരെ നടന്ന സമരം സി.പി..എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും,

കര്‍ഷക സമരത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ചിന്തകന്‍ പ്രൊഫ. എം.എം. നാരായണനും, അമരാവതി ജ്വലിക്കുന്ന ഓര്‍മകള്‍ എന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ കെ. എ. മണിയും ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.

Leave A Reply