വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവം; സ്വര്‍ണക്കടത്ത്, 15 അംഗ കവര്‍ച്ചാ സംഘം,അന്വേഷണം ശക്തിപ്പെടുത്തി പോലീസ്

വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവം; സ്വര്‍ണക്കടത്ത്, 15 അംഗ കവര്‍ച്ചാ സംഘം,അന്വേഷണം ശക്തിപ്പെടുത്തി പോലീസ്

കോഴിക്കോടിൽ രാമനാട്ടുകാരയില്‍ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചെര്‍പ്പുളശേരിയില്‍ നിന്നും എത്തിയ കള്ളക്കടത്ത് സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട വാഹനാപകടമാണ് കള്ളക്കടത്ത് കവര്‍ച്ചാ സംഘത്തിലേക്ക് പൊലീസിന് വഴി തുറക്കാൻ സാധിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം വാങ്ങാനെത്തിയ കൊടുവള്ളി സംഘത്തെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്താനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തിന് കൈമാറാനുള്ള സ്വര്‍ണവുമായി എത്തിയയാള്‍ കസ്റ്റംസിന്‍റെ വലയിൽ കുടുങ്ങുകയായിരിന്നു. ഇതു മനസിലായതോടെ കൊടുവള്ളിയില്‍ നിന്നെത്തിയവര്‍ മടങ്ങുകയായിരുന്നു. വഴിമധ്യേ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷവും നടന്നിട്ടുണ്ട്.

Leave A Reply