വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി

വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി

ഇടുക്കി: കെ. എസ്. ടി. എ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വീട്ടിലൊരു വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ പരിപാടിയുടെ ഉദ്ഘാടനം സി.പി.എം. ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്. ഇതിനായി ജില്ലയിലെ 390 കെ.എസ്.ടി.എ യൂണിറ്റുകളില്‍ അധ്യാപകരുടേയും , സഹകരണസ്ഥാപനങ്ങള്‍, സന്നദ്ധ സേവകര്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍ എന്നിവരുടേയും സഹകരണത്തോടെ ആയിരം കുട്ടികള്‍ക്കാണ് ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നത്.

പദ്ധതിയുടെ സബ് ജില്ലാതല ഉദ്ഘാടനങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ നടക്കും. ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ ,ഡാറ്റാ ചാര്‍ജ് ചെയ്യാന്‍ വിഷമിക്കുന്ന കുട്ടികള്‍ക്ക് ഇന്റെര്‍നെറ്റ് ഡാറ്റാ ലഭ്യമാക്കല്‍, വീട്ടില്‍ ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പഠനോപകരണങ്ങള്‍ നല്‍കല്‍, വായനാ സാമഗ്രികള്‍ നല്‍കല്‍, അദ്ധ്യാപകരുടെ ഗൃഹസന്ദര്‍ശനം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.

Leave A Reply