ലോക്ക് ഡൗണ്‍ കാലത്ത് നിയന്ത്രണം ലംഘിച്ച് പൂജ നടത്തിയതിന് ക്ഷേത്ര അധികൃതര്‍ക്കെതിരേയും തന്ത്രിക്കെതിരേയും കേസെടുത്തു

ലോക്ക് ഡൗണ്‍ കാലത്ത് നിയന്ത്രണം ലംഘിച്ച് പൂജ നടത്തിയതിന് ക്ഷേത്ര അധികൃതര്‍ക്കെതിരേയും തന്ത്രിക്കെതിരേയും കേസെടുത്തു

കായംകുളം നഗരസഭ 41 -ാം വാര്‍ഡില്‍ സ്വകാര്യ കുടുംബക്ഷേത്രത്തില്‍ കഴിഞ്ഞ 13 ന് കോവിഡ് മാനദണ്ഡപ്രകാരം അധികൃതരെ അറിയിക്കാതെ രഹസ്യമായി പൂജ നടത്തുകയും ഇതില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷേത്ര അധികൃതര്‍ക്കെതിരെയും കായംകുളം പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പ്രദേശത്തെ അറുപതോളം പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്, മൂന്നുറോളം പേര്‍ കോറന്റയിനിലാകുകയും ചെയ്തു .ഈ സാഹചര്യത്തില്‍ കോവിഡ് കാലത്ത് നിയമ വിരുദ്ധമായി പൂജയ്ക്ക് നേതൃത്യം നല്‍കിയ സെക്രട്ടറി അടക്കം 27 കുടുംബാഗങ്ങള്‍ക്കെതിരെയും , പൂജ നടത്തിയ തന്തിക്കും സഹായികള്‍ക്കുമെതിരേയുമാണ് കായംകുളം പോലീസ് സ്റ്റേഷനില്‍ കേസ്സ് എടുത്തത്.

സംഭവത്തെ തുടര്‍ന്ന് കായംകുളം നഗരസഭ 41-ാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ചിടുകയും ശക്തമായ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടവും പോലീസും ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. സമാനസ്വഭാവത്തില്‍ നിയമ വിരുദ്ധമായി പൂജകളോ ആരാധനകളോ നടത്തി കോവിഡ് വ്യാപനം രൂക്ഷമാക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജയ് ദേവ് അറിയിച്ചു

Leave A Reply