മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടി

മുന്‍ഗണനാവിഭാഗം റേഷന്‍കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവർക്കെതിരെ കർശന നടപടി

എറണാകുളം: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലെ റേഷന് കാര്ഡ് ഉടമകള് അനര്ഹമായി കൈവശം വച്ചിരിക്കുന്ന അന്ത്യോദയ- അന്നയോജന (മഞ്ഞ) , മുന്ഗണന (പിങ്ക്) , സബ്സിഡി (നീല) റേഷന് കാര്ഡുകള് ജൂണ് 30നകം മുന്ഗണനേതര വിഭാഗത്തിലേക്ക് മാറ്റണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര് അറിയിച്ചു.
മുന്ഗണനേതര വിഭാഗത്തിലേക്ക് മാറ്റാത്ത അനര്ഹര്ക്കെതിരെ സര്ക്കാര് നിര്ദ്ദേശാനുസരണം കര്ശന നടപടികള് സ്വീകരിക്കും. അനര്ഹമായി വാങ്ങിയ മുഴുവന് റേഷന് സാധനങ്ങളുടേയും കമ്പോളവിലയും പിഴയും കാര്ഡുടമയില് നിന്നും ഈടാക്കുമെന്നും കൊച്ചിസിറ്റി റേഷനിംഗ് ഓഫീസര് അറിയിച്ചു.
സംസ്ഥാന, കേന്ദ്ര സര്ക്കാര് ജീവനക്കാര്, അധ്യാപകര്, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്, സര്വ്വീസ് പെന്ഷന്കാര്, ആദായ നികുതി നല്കുന്നവര്, പ്രവാസികളടക്കം റേഷന് കാര്ഡില് ഉള്പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങള്ക്കും കൂടി പ്രതിമാസം 25000 രൂപയോ അതില് അധികമോ വരുമാനം ഉള്ളവര്, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്, ഏക ഉപജീവന മാര്ഗമായ ടാക്സി ഒഴികെ സ്വന്തമായി 4 ചക്രവാഹനമുള്ളവര്, 1000 ചതുരശ്ര അടിയില് കൂടുതല് വിസ്തീര്ണ്ണമുള്ള വീടുള്ളവര് എന്നിവർ നിലവിലെ നിബന്ധനകള് പ്രകാരം മേല് റേഷന് കാര്ഡുകള്ക്ക് അനര്ഹരാണ്. ഇവര് കൈവശമുള്ള റേഷന് കാര്ഡുകള് ജൂണ് 30നകം സിറ്റി റേഷനിംഗ് ഓഫീസില് ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.
ഇത്തരം കാര്ഡുകള് ആരെങ്കിലും അനര്ഹമായി കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്പെട്ടാല് പൊതുജനങ്ങള്ക്കും ഇക്കാര്യം അറിയിക്കാം. മേല് വിഭാഗം കാര്ഡുകളിലും സബ്സിഡി കാര്ഡുകളിലും മരണമടഞ്ഞ അംഗങ്ങളുടെ പേര് നിലനില്ക്കുന്നുണ്ടെങ്കില് കാര്ഡുകളില് നിന്നും ഇവരെ കുറവ് ചെയ്യുന്നതിന് അക്ഷയ സെന്റെറുകൾ മുഖേന അപേക്ഷ സമര്പ്പിക്കണം. ആധാര് നമ്പര് ഇനിയും റേഷന് കാര്ഡുമായി ബന്ധിപ്പിക്കാത്തവര് (അംഗങ്ങള് ഉള്പ്പെടെ) ഉടന് ആധാര് നമ്പര് റേഷന് കാര്ഡുമായി ബന്ധിപ്പിക്കണം.
Leave A Reply