“ഹാരി കെയിൻ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ”- ലൂക്ക് ഷാ

“ഹാരി കെയിൻ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ”- ലൂക്ക് ഷാ

ഇംഗ്ലണ്ട് നായകൻ ഹാരി കെയിനെ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറെന്ന് വിശേഷിപ്പിച്ച് ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ ലൂക്ക് ഷോ.

യൂറോ 2020 ൽ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലാത്ത കെയിൻ അതിന്റെ പേരിൽ പലയിടത്ത് നിന്നും വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന് പിന്തുണയുമായി ഷോ രംഗത്തെത്തിയിരിക്കുന്നത്.

കെയിൻ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറാണെന്ന് പറയുന്ന ഷോ, ഇംഗ്ല‌ണ്ട് ടീമിന്റെ പ്രധാന കളികാരനാണ് അദ്ദേഹമെന്നും, ഫോമിലാണെങ്കിലും അല്ലെങ്കിലും അദ്ദേഹം ടീമിന്റെ നിർണായക താരമാണെന്നും കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!