മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പോളണ്ടിലേക്ക്

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പോളണ്ടിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന കിബു വിക്കൂന, പോളിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ എൽ കെ എസ് ലോഡ്സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു‌.

തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിക്കൂന‌ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ കഴിഞ്ഞ സീസണിൽ വലിയ പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റെടുത്ത വിക്കൂന ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് സീസണിന്റെ അവസാന ഘട്ടമെത്തിയപ്പോൾ ക്ലബ്ബുമായി വേർപിരിയുകയായിരുന്നു‌.

Leave A Reply