ഹംഗറിക്കെതിരായ മത്സരത്തിൽ തോമസ് മുള്ളർ കളിച്ചേക്കില്ല

ഹംഗറിക്കെതിരായ മത്സരത്തിൽ തോമസ് മുള്ളർ കളിച്ചേക്കില്ല

കാൽമുട്ടിന് പരിക്കേറ്റ ജെർമ്മൻ സൂപ്പർ താരം തോമസ് മുള്ളർക്ക്, ഹംഗറിക്കെതിരെ നടക്കാനിരിക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കാനായേക്കില്ലെന്ന് റിപ്പോർട്ട്. ജെർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌.

ജെർമ്മനി നോക്കൗട്ടിലേക്ക് കടന്നാൽ ടീമിന്റെ പ്രീക്വാർട്ടർ മത്സരവും മുള്ളർക്ക് നഷ്ടമാകാനിടയുണ്ടെന്ന് ജെർമ്മൻ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്‌. ജെർമ്മൻ ടീമിനും ആരാധകർക്കും വലിയ ആശങ്ക സമ്മാനിക്കുന്ന വാർത്തയാണിത്.

Leave A Reply