ദുബായ് എയർ ഷോ വീണ്ടും എത്തുന്നു

ദുബായ് എയർ ഷോ വീണ്ടും എത്തുന്നു

ദുബായ് എയർ ഷോ വീണ്ടും എത്തുന്നു.നവംബർ 14 മുതൽ 18 വരെയാണ്​ എയർഷോ അരങ്ങേറുന്നത്​.കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ​ സന്ദർശകർക്ക്​ അനുമതി . ആയിരക്കണക്കിന്​ സന്ദർശകരും പ്രദർശകരും വിമാന നിർമാതാക്കളും ശാസ്​ത്രജ്ഞരും എയർലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനി​ക ഉദ്യോഗസ്​ഥരും ഭാഗമാകും.

എന്നാൽ, എത്രപേർക്കാണ്​ മേളയിലേക്ക്​ പ്രവേശനം അനുവദിക്കുകയെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാക്​സിനെടുത്തവർക്ക്​ മാത്രമായിരിക്കുമോ പ്രവേശനമെന്നും അറിയിച്ചിട്ടില്ല.ഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്​ടറുകളും സൈനികവിമാനങ്ങളും ഉണ്ടാവും.നൂറോളം രാജ്യങ്ങൾ പങ്കാളിത്തം അറിയിക്കും. ആളില്ലാ വിമാനങ്ങൾ, ചരക്കുവിമാനം, സാ​ങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും.

Leave A Reply