വെമ്പായത്ത് 62 കാരി വെട്ടേറ്റ് മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

വെമ്പായത്ത് 62 കാരി വെട്ടേറ്റ് മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

തിരുവനന്തപുരം: വെമ്ബായത്ത് 62 കാരി വെട്ടേറ്റു മരിച്ചു. ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബൈജു (40)വിനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

അര്‍ദ്ധ രാത്രി രണ്ട് മണിയോടുകൂടി മദ്യപിച്ച്‌ സരോജത്തിന്റെ വീട്ടില്‍ വന്ന് പ്രതി ബൈജു ബഹളമുണ്ടാക്കുകയും തുടര്‍ന്ന് സരോജം വെട്ടുകത്തി കൈയിലെടുത്തു. അതേ വെട്ടുകത്തി പിടിച്ചു വാങ്ങിയാണ് പ്രതിയായ ബൈജു വീട്ടമ്മയെ വെട്ടിയത്. മുഖത്തും, കഴുത്തിലുമാണ് വെട്ടേറ്റത് .

പ്രതി ബൈജുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. അതിനാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യലിലെ കൂടുതല്‍ കാര്യങ്ങള്‍ അറിയൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.

മൃതദേഹം ഇന്‍ക്വസ്റ്റ് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്നു റൂറല്‍ എസ് പി പികെ മധു പറഞ്ഞു.

Leave A Reply