പരിക്ക്, ഡെംബലെ യൂറോ കപ്പിൽ നിന്ന് പുറത്ത്

പരിക്ക്, ഡെംബലെ യൂറോ കപ്പിൽ നിന്ന് പുറത്ത്

കാൽമുട്ടിന് പരിക്കേറ്റ ഫ്രഞ്ച് സൂപ്പർ താരം ഔസ്മാൻ ഡെംബലെ യൂറോ 2020 ൽ നിന്ന് പുറത്ത്. ഇന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്.

നേരത്തെ ഹംഗറിക്കെതിരെ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളിക്കാനിറങ്ങിയ താരത്തിന് കളിയുടെ 87-ം മിനുറ്റിൽ പരിക്കിനെത്തുടർന്ന് കളിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു‌. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഡെംബലെയുടെ പരിക്കിന്റെ ഗൗരവം മനസിലായതും യൂറോ 2020 ൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനായതും

Leave A Reply