കോവിഡ് ബാധിതന്‍ ​ക്വാറൻറീൻ ലംഘിച്ച്​ പുറത്തിറങ്ങിയെന്ന് പരാതി നല്‍കിയ അയല്‍വാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കോവിഡ് ബാധിതന്‍ ​ക്വാറൻറീൻ ലംഘിച്ച്​ പുറത്തിറങ്ങിയെന്ന് പരാതി നല്‍കിയ അയല്‍വാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു

തിരൂർ: ​കോവിഡ് ബാധിതന്‍ ​ക്വാറൻറീൻ ലംഘിച്ച്​ പുറത്തിറങ്ങിയെന്ന് പൊലീസിന് പരാതി നല്‍കിയ അയല്‍വാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തിരൂർ പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സുരേഷ് ബാബുവിനാണ് കുത്തേറ്റത്.

ക്വാറൻറീൻ ലംഘിച്ച്​ പുറത്തിറങ്ങിയതായി പൊലീസിൽ പരാതി നൽകിയെന്നാരോപിച്ചാണ്​ അയൽവാസി യുവാവി​െന കുത്തിപ്പരിക്കേൽപ്പിച്ചത്. പഞ്ചായത്ത്​ അധികൃതരും ​െപാലീസും പലതവണ മുന്നറിയിപ്പ്​ നൽകിയിട്ടും ഇതൊക്കെ അവഗണിച്ച്​ ​േകാവിഡ്​ ബാധിതൻ പുറത്തിറങ്ങുകയായിരുന്നത്രെ.

ഞായറാഴ്ച രാത്രി എ​േട്ടാടെയാണ് സംഭവം. അയൽവാസിയാണ്​ സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

കഴുത്തിനും കാലിനും പരിക്കേറ്റ സുരേഷ് ബാബുവിനെ നാട്ടുകാർ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave A Reply