ബയോവെപ്പണ്‍ പരാമര്‍ശം: ആയി‌ഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

ബയോവെപ്പണ്‍ പരാമര്‍ശം: ആയി‌ഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തിൽ രാജ്യദ്രോഹ കേസിൽപ്പെട്ടിരിക്കുന്ന ആയി‌ഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായതായി റിപ്പോർട്ട്. കവരത്തി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പമാണ് ആയി‌ഷ ഹാജരായിരിക്കുന്നത്.

ഇന്നലെയാണ് ആയി‌ഷ അഭിഭാഷകനൊപ്പം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Leave A Reply