നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നരക്കിലോ മയക്കുമരുന്നുമായി വിദേശ യുവതി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നരക്കിലോ മയക്കുമരുന്നുമായി വിദേശ യുവതി പിടിയിൽ

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിദേശ യുവതിയെ പിടികൂടി. മയക്കുമരുന്ന് കൈയിൽ കരുതിയതിനാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മൂന്നര കിലോ മയക്കുമരുന്നാണ് പിടികൂടിയത്.

ദോഹ വഴി ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിൽ എത്തിയപ്പോൾ ആണ് ഇവരെ പിടികൂടിയത്. സിംബാവേ സ്വദേശിനി ഷാരോൺ ചിക്വാസയാണ് പിടിയിലായത്. ബംഗളരുവിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കൊച്ചിയിൽ ബാഗേജ് പരിശോധിച്ചപ്പോൾ ആണ് ഇവരെ പിടികൂടിയത്. യുവതിയെ കേന്ദ്ര നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികൃതർ കസ്റ്റഡിയിലെടുത്തു

Leave A Reply
error: Content is protected !!