വയനാട് ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.51 ആണ്. 216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62238 ആയി. 59077 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2703 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1691 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി 22 പേർ, എടവക, കണിയാമ്പറ്റ 17 വീതം, പനമരം 15, കൽപ്പറ്റ, മൂപ്പൈനാട് 13 വീതം, മാനന്തവാടി 12, നൂൽപ്പുഴ, തരിയോട് 11 വീതം, തവിഞ്ഞാൽ 10, അമ്പലവയൽ 9, മീനങ്ങാടി 7, കോട്ടത്തറ, മുട്ടിൽ, വെള്ളമുണ്ട, നെന്മേനി, പടിഞ്ഞാറത്തറ, ബത്തേരി 6 വീതം, പൂതാടി, വൈത്തിരി 5 വീതം, പൊഴുതന 4, തിരുനെല്ലി, പുൽപ്പള്ളി 3 വീതം, മുള്ളൻകൊല്ലി, തൊണ്ടർനാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഗൾഫിൽ നിന്ന് വന്ന ഒരാളും തമിഴ്നാട്ടിൽ നിന്ന് വന്ന മൂന്ന് പേരും കർണാടകയിൽ നിന്ന് വന്ന രണ്ടുപേരുമാണ് വിദേശത്ത് നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്ന് രോഗബാധിതരായത്.

239 പേർക്ക് രോഗമുക്തി

ആശുപത്രികളിൽ ചികിത്സയിലായിരുന്ന 20 പേരും വീടുകളിൽ ചികിത്സയിലായിരുന്ന 219 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

906 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 906 പേരാണ്. 775 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10216 പേര്‍. ഇന്ന് പുതുതായി 49 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2278 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 479758 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 478128എണ്ണത്തിന്റെ ഫലം ലഭിച്ചു. 415890 പേര്‍ നെഗറ്റീവും 62238 പേര്‍ പോസിറ്റീവുമാണ്.

Leave A Reply
error: Content is protected !!