കുവൈത്തില്‍ കോവിഡ് വാക്സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 14 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

കുവൈത്തില്‍ കോവിഡ് വാക്സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 14 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

കുവൈത്തില്‍ കോവിഡ് വാക്സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 14 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം.ഇതിന് പുറമെ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. വിമാനത്താവളത്തില്‍ വെച്ച് ഇവരെ വീണ്ടും കൊവിഡ് പരിശോധനയ്‍ക്ക് വിധേയമാക്കും. 14 ദിവസത്തെ ക്വാറന്റീനുള്ള ഹോട്ടല്‍ മുറി നേരത്തെ തന്നെ സ്‍പോണ്‍സര്‍ ബുക്ക് ചെയ്‍തിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം കുവൈത്തില്‍ 1, 646 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആകെ 3,34,216 ആയി.അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ കോവിഡ് മരണം 1,842ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Leave A Reply
error: Content is protected !!