ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹംഗറി; ഒരു ഗോളിന് മുന്നില്‍

ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ ഞെട്ടിച്ച് ഹംഗറി; ഒരു ഗോളിന് മുന്നില്‍

യൂറോ കപ്പില്‍ മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സ് – ഹംഗറി പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോള്‍ ആതിഥേയരായ ഹംഗറി എതിരില്ലാത്ത ഒരു ഗോളിന് മുന്നില്‍.ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാന്‍സിനെ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റിയത്.

പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാന്‍ വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. 17-ാം മിനിറ്റില്‍ ഡിനിന്റെ ക്രോസില്‍ നിന്ന് ഗോള്‍ നേടാനുള്ള അവസരം എംബാപ്പെ നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡര്‍ പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

Leave A Reply