ശ്രീലങ്കയ്‌ക്കെതിതാര ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ പുതുമുഖതാരം ജോര്‍ജ് ഗാര്‍ട്ടണെ ഉള്‍പ്പെടുത്തി

ശ്രീലങ്കയ്‌ക്കെതിതാര ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ പുതുമുഖതാരം ജോര്‍ജ് ഗാര്‍ട്ടണെ ഉള്‍പ്പെടുത്തി

ശ്രീലങ്കയ്‌ക്കെതിതാര ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ പുതുമുഖതാരം ജോര്‍ജ് ഗാര്‍ട്ടണെ ഉള്‍പ്പെടുത്തി. പരിക്കില്‍ നിന്ന് പൂര്‍ണ മോചിതരല്ലാത്ത ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ജൂണ്‍ 29ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. 24കാരനായ ഗാര്‍ട്ടണ്‍ 24 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഡര്‍ഹാം, ഓവല്‍, ബ്രിസ്റ്റല്‍ എന്നിവിടങ്ങളാണ് വേദി. ജൂണ്‍ 29, ജൂലൈ 1, 4 തിയതികളിലാണ് മത്സരങ്ങള്‍.

Leave A Reply