ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു.ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറിൽ നിന്ന് 6 റൺസാണ് നിലവിൽ ഇന്ത്യയുടെ ലീഡ്. ഇന്ത്യക്കായി ഷഫാലി വർമ്മ (63), ദീപ്തി ശർമ്മ (54) എന്നിവർ അർദ്ധസെഞ്ചുറി നേടി.

ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങിയ ഇന്ത്യ നാലാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തിട്ടുണ്ട്.ഷഫാലി വർമ്മയുടെ വിക്കറ്റ് വീഴ്ത്തി സോഫി എക്സ്ലെസ്റ്റൺ ഇംഗ്ലണ്ടിനു ബ്രേക്ക്‌ത്രൂ നൽകി. ആദ്യ ഇന്നിംഗ്സിലേതു പോലെ കൂറ്റൻ ഷോട്ടിനു ശ്രമിച്ചാണ് ഷഫാലി പുറത്തായത്. ഷഫാലിയെ പുറത്താക്കാൻ കാതറിൻ ബ്രണ്ട് എടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നു.

Leave A Reply