ക്യാപ്റ്റൻസിയിൽ ഏഷ്യൻ റെക്കോർഡിട്ട് വിരാട് കോലി

ക്യാപ്റ്റൻസിയിൽ ഏഷ്യൻ റെക്കോർഡിട്ട് വിരാട് കോലി

ക്യാപ്റ്റൻസിയിൽ ഏഷ്യൻ റെക്കോർഡിട്ട് വിരാട് കോലി.ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിക്കുന്ന നായകനെന്ന റെക്കോർഡാണ് കോലിക്ക് സ്വന്തമായത്.ഏഷ്യൻ താരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാണ് കോലി. 56 ടെസ്റ്റുകളിൽ ശ്രീലങ്കയെ നയിച്ചിട്ടുള്ള ശ്രീലങ്കയെ അർജ്ജുന രണതു​ഗയും പാക്കിസ്ഥാന്റെ മിസ്ബാ ഉൾ ഹഖുമാണ് ഏഷ്യൻ താരങ്ങളിൽ കോലിക്ക് പിന്നിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 61-ാം ടെസ്റ്റാണ്. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച എം എസ് ധോണിയുടെ റെക്കോർഡാണ് കോലി ഇന്ന് മറികടന്നത്.ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുള്ള താരങ്ങളിൽ നിലവിൽ ആറാം സ്ഥാനത്താണ് കോലി. 109 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ നയിച്ച ​ഗ്രെയിം സ്മിത്തിാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റനെ നിലയിൽ 100 കൂടതൽ മത്സരം കളിച്ചിട്ടുള്ള ഒരേയൊരു കളിക്കാരനും സ്മിത്താണ്.

Leave A Reply