മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി ; 19 കാരന്‍ പിടിയില്‍

മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി ; 19 കാരന്‍ പിടിയില്‍

കൊല്‍ക്കത്ത: മാതാപിതാക്കളെയും ഇളയ സഹോദരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ 19 കാരന്‍ അറസ്റ്റിൽ . ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ആസിഫ് മുഹമ്മദ് എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.

19 കാരന്റെ മൂത്ത സഹോദരന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത് .തന്നെയും കൊല്ലാന്‍ ശ്രമിച്ചെന്നും പക്ഷേ വല്ല വിധേനയും രക്ഷപ്പെടുകയായിരുന്നെന്നും 21കാരനായ മൂത്ത സഹോദരന്‍ ആരിഫ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഫെബ്രുവരി 28ന് വെള്ളത്തില്‍ മുക്കിയാണ് മാതാപിതാക്കളെയും മുത്തശ്ശിയെയും സഹോദരിയെയും അതിക്രൂരമായി കൊലപ്പെടുത്തിയത് . തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കുഴിച്ചിട്ടു. ഭയം കാരണമാണ് ഇതുവരെ സംഭവം പുറത്തറിയിക്കാതിരുന്നതെന്നും ആരിഫ് പോലീസിനോട് വെളിപ്പെടുത്തി .

സംഭവമറിഞ്ഞ് നാട്ടുകാരും അധികൃതരും ഞെട്ടിയിരിക്കുകയാണ്. പൊലീസ് രണ്ടുപേരെയും ചോദ്യം ചെയ്യുകയാണ്. മജിസ്‌ട്രേറ്റ് എത്തിയാലുടന്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാനാണ് തീരുമാനം. സംഭവത്തില്‍ പൊലീസ് ഔദ്യോഗികമായി പ്രസ്താവനയൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Leave A Reply
error: Content is protected !!