വിവാഹ തട്ടിപ്പ് ; ആറാം വിവാഹത്തിനൊരുങ്ങിയ ‘ആൾദൈവം’ അറസ്റ്റിൽ

വിവാഹ തട്ടിപ്പ് ; ആറാം വിവാഹത്തിനൊരുങ്ങിയ ‘ആൾദൈവം’ അറസ്റ്റിൽ

കാൺപൂർ: മുൻ ഭാര്യമാരെ നിയമപരമായി വേർപ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയ ‘സ്വയം പ്രഖ്യാപിത ആൾദൈവo ‘അറസ്റ്റിൽ. ആൾദൈവമെന്ന്​ പരിചയപ്പെടുത്തി നിരവധി യുവതികളെ ഇയാൾ ഹണി ട്രാപ്പിൽ കുടുക്കിയിരുന്നു .സംഭവത്തിൽ കാൺപൂർ ഷാജഹാൻപുരിൽ അനുജ്​ ചേതൻ കതേരിയയാണ് ​ അറസ്റ്റിലായത്​. രഹസ്യമായി ആറാം വിവാഹത്തിനൊരുങ്ങവേയാണ്​ ഇയാൾ കിഡ്​വായ്​ നഗർ പൊലീസിന്‍റെ പിടിയിലാകുന്നത്​. ഭാര്യയുടെ പരാതിയിലാണ്​ അറസ്റ്റ് ​.

2005 നായിരുന്നു അനുജിന്‍റെ ആദ്യ വിവാഹം.തുടർന്ന് മെയിൻപുരി സ്വദേശിയായ യുവതിയുടെയും ഇയാളുടെയും വിവാഹമോചന കേസ്​ കോടതിയിൽ നടന്നുകൊണ്ടിരിക്കേ, 2010ൽ ഇയാൾ മറ്റൊരു വിവാഹവും കഴിച്ചു. ഈ വിവാഹബന്ധവും പിന്നീട്​ വിവാഹ മോചന കേസിലെക്ക് നയിച്ചു .

തുടർന്ന് നാലുവർഷത്തിന്​ ശേഷം ഇയാൾ അരൗലിയ ജില്ലയിൽനിന്ന്​ മറ്റൊരു വിവാഹം കൂടി കഴിച്ചു. തുടർന്ന് മൂന്നാംഭാര്യയുടെ ബന്ധുവിനെ നാലാമതായി വിവാഹം ചെയ്​തു. പിന്നീട്​ നാലാംഭാര്യ മുൻ വിവാഹ ബന്ധങ്ങൾ അറിഞ്ഞതോടെ ജീവനൊടുക്കിയിരുന്നു .

തുടർന്ന് 2019ലായിരുന്നു ഇയാളുടെ അഞ്ചാംവിവാഹം. വിവാഹത്തിന്​ ശേഷം ഇയാൾ ഭാര്യയെ നിരന്തരം ദ്രോഹിക്കാൻ തുടങ്ങി . ഇതോടെ അഞ്ചാംഭാര്യ പൊലീസ്​ സ്​റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു.മുൻ വിവാഹങ്ങൾ ഒന്നും തന്നെ അഞ്ചാം ഭാര്യയെ അറിയിച്ചിരുന്നില്ല .  ഉപദ്രവം പതിവായതോടെ ചകേരി പൊലീസ്​ സ്​റ്റേഷനിൽ യുവതി പരാതിയുമായെത്തുകയായിരുന്നു. ആ സമയത്ത് അയാൾ കിഡ്​വായ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു താമസം. തുടർന്ന്​ അഞ്ചാമത്തെ ഭാര്യ അവിടെയും ഇയാൾക്കെതിരെ പരാതിപ്പെട്ടെന്നും പൊലീസ്​ വെളിപ്പെടുത്തി .

വിവാഹത്തട്ടിപ്പിന്​ പുറമെ ബലാത്സംഗ കേസിലും പ്രതിയാണ്​ ഇയാൾ. 2016ൽ സഹോദര ഭാര്യയെ ബലാത്സംഗം ചെയ്​തതിന്​ ഇയാൾ അറസ്റ്റിലായിരുന്നു.

​വെബ്​സൈറ്റുകളിലൂടെ പരിചയത്തിലാകുന്ന യുവതിക​ളോട്​ താൻ ബാബയാണെന്നും തന്ത്ര -മന്ത്രയെന്ന പേരിൽ ആശ്രമം നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. തുടർന്ന്​ അവരുടെ പ്രശ്​ന പരിഹാരങ്ങൾക്കെന്ന പേരിൽ ഒരു പ്ര​േത്യക സ്​ഥലത്തേക്ക്​ വിളിച്ചുവരുത്തിയിരുന്നതായും യുവതികളെ വഞ്ചിച്ചതായും പൊലീസ്​ കണ്ടെത്തി. വെബ്​സൈറ്റിലൂടെ 32 യുവതികളെയാണ്​ ഇയാൾ കുടുക്കിയത്​.

ലക്കി പാണ്ഡെയെന്ന പേരിൽ ഇയാൾ മാട്രിമോണിയൽ വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സർക്കാർ അധ്യാപകൻ, ബിസിനസുകാരൻ, താത്രിക്​ വിദഗ്​ധൻ തുടങ്ങിയ നിലകളിൽ സ്വയം പരിചയപ്പെടുത്തിയിരുന്നതായും പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തി.

പൊലീസ്​ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ ആറാം വിവാഹത്തിന്​ തയാറെടുക്കുകയാ​െണന്ന വിവരം ലഭിച്ചത് . അറസ്റ്റ്​ ചെയ്​ത പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക്​ അയച്ചു.

Leave A Reply
error: Content is protected !!