15 കാരിയെ സഹോദരൻ നിരന്തരം ബലാത്സംഗത്തിനിരയാക്കിയതായി പരാതി ; അറസ്റ്റ്

15 കാരിയെ സഹോദരൻ നിരന്തരം ബലാത്സംഗത്തിനിരയാക്കിയതായി പരാതി ; അറസ്റ്റ്

അഹ്​മദാബാദ്​: മാതാപിതാക്കളുടെ മരണശേഷം സഹോദരൻ നിരന്തരമായി ബലാത്സംഗം ചെയ്​തതായി 15 കാരിയുടെ പരാതി. ഗുജറാത്തിലെ അഹ്​മദാബാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം .വിവരം പുറത്ത് പറഞ്ഞാൽ സഹോദരൻ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി സർഖേജ്​ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിക്ക്​ ഒരു വയസുള്ളപ്പോൾ പിതാവ്​ മരണപ്പെട്ടു . എട്ടുവയസായപ്പോൾ മാതാവും മരിച്ചു. പിന്നീട്​ 26 കാരനായ സഹോദ​രന്‍റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടിയെ നിരന്തരമായി 26 കാരൻ ബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. ആക്രമണം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

മൂന്നുമാസമായി ശാരീരിക അസ്വസ്​ഥതകൾ ശ്രദ്ധയിൽപ്പെട്ടതോടെ സഹോദര ഭാര്യയുടെ മാതാവിനോട്​ വിവരങ്ങൾ തുറന്നുപറയുകയും ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയമാകുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ്​ പോക്​സോ വകുപ്പുകൾ അടക്കം ചുമത്തി കേസെടുക്കുകയും ‘സഹോദരനെ’ പോലീസ് അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

2019 ജനുവരി മുതൽ ഇയാൾ നിരന്തരം പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി എഫ്​.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു .ഭാര്യ ഉറങ്ങുമ്പോഴും പെൺകുട്ടി വീട്ടിൽ തനിച്ചാകുമ്പോഴുമായിരുന്നു ലൈംഗിക അതിക്രമമെന്നും പരാതിയിൽ ആരോപിക്കുന്നു .

Leave A Reply
error: Content is protected !!