കൊലപാതക കേസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ എസ്‌ഐക്ക് വെട്ടേറ്റു

കൊലപാതക കേസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ എസ്‌ഐക്ക് വെട്ടേറ്റു

മണിമലയിൽ എസ്‌ഐക്ക് വെട്ടേറ്റു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് വെട്ടേറ്റത്. മണിമല എസ്‌ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ ആണ് സംഭവം നടന്നത്.

സംഭവം നടന്നത് മണിമല വെള്ളാവൂർ ചുവട്ടടി പാറയിൽ ആണ് . പ്രതിയുടെ അച്ഛൻ ആണ് എസ്‌ഐയെ വെട്ടിയത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പരുക്കേറ്റ എസ്‌ഐയെ പ്രവേശിപ്പിച്ചു. പ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave A Reply