വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

പെരിന്തൽമണ്ണ: യുവതിയെ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ഇയാൾ വീട്ടിൽ കയറി പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എൽ.എൽ.ബി വിദ്യാർത്ഥിനിയുമായ ദൃശ്യ(21) ആണ് കൊല്ലപ്പെട്ടത്.

പോസ്റ്റുമോർട്ടത്തിലെ നിഗമനം ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ്. വയറിൽ മൂന്നുതവണയും നെഞ്ചിൽ നാലുതവണയും കുത്തിയിട്ടുണ്ട്. ദൃശ്യയുടെ വീട്ടിൽ പ്രതി കയറിയത് അടുക്കൽ വഴിയാണ്. ദ്രിശ്യുടെ വീട്ടിൽ ഉണ്ടായിരുന്നു കത്തി ഉപയോഗിച്ചാണ് ഇയാൾ ദൃശ്യയെ കുത്തിയത്‍. വീതി കുറഞ്ഞ, നീളം കൂടിയ കത്തിയെടുത്തായിരുന്നു കുത്തിയത്.

അതേസമയം പ്രതി വിനീഷ് വിനോദിനെ​ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതി കത്തിച്ച ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തൽമണ്ണയിലെ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഏലംകുളം പഞ്ചായത്തിൽ എളാട് ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്‍റെ മകൾ ദൃശ്യ(21) യെ​ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് പ്രണയം നിരസിച്ചതി​ന്‍റെ പേരിൽ വീട്ടിൽ കയറി  പ്രതിയായ പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദ്​ (21) കുത്തിക്കൊന്നത്. ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ (13) ചികിത്സയിലാണ്.

Leave A Reply