മണിപ്പൂരില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്; 43 കിലോ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി

മണിപ്പൂരില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്; 43 കിലോ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി

മണിപ്പൂരില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്. 21 കോടി വിലവരുന്ന 43 കിലോ സ്വര്‍ണ ബിസ്‌ക്കറ്റാണ് റെവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയത് . രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇംഫാല്‍ നഗരത്തില്‍വെച്ച് രണ്ടുപേര്‍ സഞ്ചരിച്ച കാര്‍ പിടികൂടിയത്. 18 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറില്‍ മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച 260 വിദേശ നിര്‍മിത സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്.

വാഹനം മുമ്പും സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 67 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Leave A Reply