കുട്ടികളിൽ നൊവാവാക്‌സ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും

കുട്ടികളിൽ നൊവാവാക്‌സ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും

കുട്ടികളിൽ നൊവാവാക്‌സ് വാക്‌സിന്റെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കും.ജൂലായോടെ സീറം ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചേക്കുമെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹിയിലേയും പട്നയിലെയും എയിംസിൽ നടക്കുന്ന ഈ പരീക്ഷണങ്ങളിൽ ആകെ 525 കുട്ടികളാണ് പങ്കെടുക്കുന്നത്. 6-12, 2-6 പ്രായത്തിലുള്ള കുട്ടികളിലും കൊവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തും. മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണവും ഭാരത് ബയോടെക്ക് കുട്ടികളിൽ നടത്തുന്നുണ്ട്.ഇന്ത്യയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന നാലാമത്തെ വാക്സിനാണ് നൊവാവാക്സ്.

Leave A Reply