സാമ്പത്തിക തട്ടിപ്പ് കേസ്: തറയില്‍ ഫിനാന്‍സ് ഉടമ സജി സാം കീഴടങ്ങി

സാമ്പത്തിക തട്ടിപ്പ് കേസ്: തറയില്‍ ഫിനാന്‍സ് ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പിൽ തറയില്‍ ഫിനാന്‍സ് ഉടമ സജി സാം കീഴടങ്ങി. ഇന്ന് 12 മണിയോടെ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിലാണ് കീഴടങ്ങിയത്. സജിയും കുടുംബവും ജൂണ്‍ 9 മുതല്‍ ഒളിവിൽ ആയിരുന്നു. എല്ലാവരുടെയും പണം സാവകാശം ലഭിച്ചാല്‍ തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്ത് വാരികായണ്.

അ​ടൂ​ർ,​ ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സജിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവിടെയുള്ളത് നൂ​റു​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​മാ​ണ്. തറയിൽ ഫിനാൻസ് നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ്. പത്തനംതിട്ട ഓമല്ലൂരിൽ ആണ് സ്ഥാപനം.

നിക്ഷേപകർക്ക് കൃത്യമായി പലിശ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ കിട്ടുന്നുണ്ടായിരുന്നു. 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പലിശ മുടങ്ങിയതോടെയാണ് പരാതി നൽകിയത്. നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് വിളിക്കുകയും തുടർന്ന് നടത്തിയ ചർച്ചയിൽ പണം ഏപ്രിൽ മാസം 30 ന് തിരികെ നൽകാമെന്നുമുള്ള വ്യവസ്ഥയിൽ കേസ് എടുക്കാതെ വിട്ടു.

എന്നാൽ ബാങ്ക് ഉടമയ്ക്ക് പണം പറഞ്ഞ അവധിയിൽ നൽകാൻ കഴിഞ്ഞില്ല. അടഞ്ഞു കിടക്കുന്ന ശാഖകളാണ് പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത്. ഇതോടെ ആളുകൾ കൂടുതൽ പരാതിയുമായെത്തി. ​

ഇന്ന് പത്തനംതിട്ട പൊലീസ് സജിയുടെ ഓമല്ലൂരിലെ വീട് തുറന്ന് പരിശോധിച്ചിരുന്നു. പരിശോധന സംഘത്തിൽ സൈബര്‍ വിദഗ്ധര്‍ക്കൊപ്പം ബാങ്ക് ജീവനക്കാരും ഉണ്ടായിരുന്നു. പ്രധാന ലക്ഷ്യം നിക്ഷേപകരുടെ പണം എവിടെയെന്ന് കണ്ടെത്തുക എന്നതായിരുന്നു . 37 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave A Reply