നടന്‍ സഞ്ചാരി വിജയിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബം

നടന്‍ സഞ്ചാരി വിജയിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബം

ബെംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക് മരണം സംഭവിച്ച കന്നഡ നടന്‍ സഞ്ചാരി വിജയിന് (38) ന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സന്നദ്ധരാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ നിലഗുരുതരമായി. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ചികിത്സയിലായിരുന്നു.

‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെ സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഒട്ടനവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.

Leave A Reply
error: Content is protected !!