കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രു​മാ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​യു​മാ​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ച​ർ​ച്ച ന​ട​ത്തി.കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത്ഷാ, നി​തി​ന്‍ ഗ​ഡ്ക​രി, രാ​ജ്‌​നാ​ഥ് സിം​ഗ് സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ല്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാന്‍ പോകുന്നത്. ആദ്യ സര്‍ക്കാരില്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിരുന്നു.മന്ത്രിസഭയില്‍ ഇതിനോടകം തന്നെ നിരവധി ഒഴിവുകളാണുള്ളത്. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ മരണത്തെതുടര്‍ന്നും എന്‍ഡിഎയില്‍ നിന്ന് ശിരോമണി അകാലിദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തുപോയതുമടക്കമുള്ള ഒഴിവുകളുണ്ട്.

Leave A Reply
error: Content is protected !!