യുഎഇയിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

വേനൽ കടുത്തതിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ.ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമ നിയമം നിലവിലുണ്ടാവുക. കടുത്ത വേനൽചൂടിൽ വെയിലേറ്റ് ജോലി ചെയ്യേണ്ടി വരുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് യുഎഇ തൊഴിൽമന്ത്രാലയം വർഷങ്ങളായി ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിച്ചാൽ ഒരു ജീവനക്കാരന് 5,000 ദിർഹം എന്ന നിരക്കിൽ തൊഴിലുടമയിൽനിന്ന് പിഴ ഈടാക്കും. തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പിഴ 50,000 ദിർഹം വരെയാകാം.ജോലി എട്ട് മണിക്കൂറിൽ കൂടാൻ പാടില്ല. അധിക സമയത്തിന് ഓവർടൈം ആനുകൂല്യങ്ങളും നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave A Reply
error: Content is protected !!