രാജ്യത്തെ പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

രാജ്യത്തെ പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

രാജ്യത്തെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് എ​ക്കാ​ല​ത്തെ​യും റെ​ക്കോ​ഡ്​ നി​ല​യിൽ. 2021 ഏ​പ്രി​ലി​ൽ ര​ണ്ട​ക്കം തൊ​ട്ട്​ 10.49ശ​ത​മാ​ന​മാ​യ​ത്​ മേ​യി​ൽ 12.94 ശ​ത​മാ​ന​മാ​യി. നി​ർ​മാ​ണ വ​സ്​​തു​ക്ക​ൾ, അ​സം​സ്​​കൃ​ത എ​ണ്ണ എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് സൂ​ചി​ക​യി​ലെ കു​തി​പ്പി​നു പി​ന്നി​ൽ. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാ​മ​ത്തെ മാ​സ​മാ​ണ് മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പം കു​തി​ക്കു​ന്ന​ത്.

അ​സം​സ്​​കൃ​ത എ​ണ്ണ​യ​ട​ക്ക​മു​ള്ള ഇ​ന്ധ​ന​വി​ല​യി​ലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്​ 2021 ഏ​​പ്രി​ലി​ൽ 20.94 ശ​ത​മാ​ന​മാ​യി​രു​ന്നു. മേ​യി​ൽ അ​ത്​ 37.61 ശ​ത​മാ​ന​മാ​യി കു​തി​ച്ചു. നി​ർ​മാ​ണ വ​സ്​​തു​ക്ക​ൾ​ 9.01 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 10.83 ശ​ത​മാ​ന​മാ​യി. അ​സം​സ്​​കൃ​ത എ​ണ്ണ​ക്കൊ​പ്പം മ​റ്റു സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്നു.

Leave A Reply
error: Content is protected !!