കോവിഡ് മരണം സംസ്ഥാനത്ത് മറ്റന്നാൾ മുതൽ റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി

കോവിഡ് മരണം സംസ്ഥാനത്ത് മറ്റന്നാൾ മുതൽ റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി

തിരുവനന്തപുരം: കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ഓൺലൈൻ വഴി ആക്കും. ഓൺലൈൻ ആകുന്നതോടെ കോവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ഒഴിവാകും. ജില്ലാതലത്തിൽ മരണകാരണം സ്ഥിരീകരിച്ച്  24 മണിക്കൂറിനുള്ളിൽ  മെഡിക്കൽ ബുള്ളറ്റിൻ കുടുംബത്തിന് നൽകണം.

സംസ്ഥാന തലത്തിലെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി , പ്രതിദിന മരണങ്ങളിൽ അഞ്ച് ശതമാനം പുനപരിശോധിക്കും. കൂടാതെ നേരത്തെ മാറ്റിവെച്ച മരണ വിവരങ്ങളും പുതിയ സംവിധാനം വരുന്നതിന് മുന്നോടിയായി സർക്കാർ പുറത്തുവിടും.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത് ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ്. ഇനി മുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത് ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ്. ഇതിൽ റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത് മരണം ഏത് ആശുപത്രിയിൽ ആണോ നടന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ്.

 

Leave A Reply