യുപിയിൽ വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

യുപിയിൽ വയോധികന് നേരെ ആൾക്കൂട്ട ആക്രമണം

ഉത്തർപ്രദേശിൽ മുസ്ലിം വയോധികന് നേരെ ആൾക്കൂട്ട ആക്രമണം. പാക് ചാരൻ എന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ അബ്ദുൽ സമദ് എന്ന വയോധികനെ മർദ്ദിച്ചത്. യുപി ഗാസിയാബാദിലെ ലോനിയിൽ, ഈ മാസം അഞ്ചിനായിരുന്നു സംഭവം.

നിസ്‌കരിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്നു അബ്‌ദുൽ സമദ്. എന്നാൽ ഇദ്ദേഹത്തിന് ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകിയ അക്രമികൾ പിന്നീട് അടുത്തുള്ള ഒരു കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ആക്രമിക്കുകയും ആയിരുന്നു.പാകിസ്‌ഥാൻ ചാരനാണെന്ന് ആക്രോശിച്ച അക്രമികൾ അതിക്രൂരമായാണ് വയോധികനെ ആക്രമിച്ചത്. മർദ്ദനത്തിനിടെ ഒരാൾ കത്തികൊണ്ട് അദ്ദേഹത്തിന്റെ താടി മുറിച്ചുകളയുന്നുമുണ്ട്.

Leave A Reply