കൊല്ലത്ത് എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊല്ലത്ത് എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊ​ല്ലം: കൊല്ലത്ത് എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് നടത്തിയ പരിശോധനയില്‍ 8.1 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

മു​മ്ബും ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യ ഇ​ര​വി​പു​രം ഗൗ​രി​മ​ന്ദി​രം വീ​ട്ടി​ല്‍ രാ​ജേ​ഷ്​ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. മൊ​ത്ത വി​ല്‍​പ​ന​ക്കാ​യി വാ​ങ്ങാ​ന്‍ വ​രു​ന്ന​യാ​ളെ പ്ര​തീ​ക്ഷി​ച്ചു​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഐ. ​നൗ​ഷാ​ദി​ന, ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​രാ​ജീ​വും സം​ഘ​വും ചേ​ര്‍​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. രാ​ജേ​ഷ് വ​ന്‍​തോ​തി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് ക​ഞ്ചാ​വ് വ​രു​ത്തി മൊ​ത്ത​വി​ല്‍​പ​ന ന​ട​ത്തി വ​രു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രാ​ഴ്ച​യാ​യി എ​ക്സൈ​സ് ഷാ​ഡോ ടീ​മി​നെ ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ന്​ നി​യോ​ഗി​ച്ചി​രു​ന്നു. ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​ച്ച​ത്.

ര​ണ്ട് ദി​വ​സം മു​മ്ബ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി ലോ​റി​യി​ലെ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വ് 1.6 ല​ക്ഷം രൂ​പ​ക്കാ​ണ്​ പ്ര​തി വാ​ങ്ങി​യ​ത്. ക​ട​വൂ​ര്‍ ഭാ​ഗ​ത്തു​ള്ള ഒ​രാ​ള്‍​ക്ക് എ​ട്ട് കി​ലോ ര​ണ്ട് ല​ക്ഷം രൂ​പ​ക്ക് കൊ​ടു​ക്കു​ന്ന​തി​ന്​ കാ​ത്തു​നി​ല്‍​ക്കു​മ്ബോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ക്കി ക​ഞ്ചാ​വ് ​വി​റ്റു.

Leave A Reply