സാമ്പത്തിക തട്ടിപ്പ്: ത​റ​യി​ൽ​ ​ഫി​നാ​ൻ​സ് ​ ​ഉ​ട​മ​യ്ക്കെ​തി​രെ​ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ്

സാമ്പത്തിക തട്ടിപ്പ്: ത​റ​യി​ൽ​ ​ഫി​നാ​ൻ​സ് ​ ​ഉ​ട​മ​യ്ക്കെ​തി​രെ​ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസിന്‍റെ ഞെട്ടിക്കുന്ന തട്ടിപ്പിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് പരാതി പത്തനംതിട്ടയിൽ ഉയർന്നത്. തറയിൽ ഫിനാൻസിനെതിരെയായിരുന്നു പരാതി. സാമ്പത്തിക തട്ടിപ്പിൽ സജി സാമും കുംഭവും ഒളിവിലാണ്. നിരവധിപേരാണ് സ്ഥാനത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. ​ ​​ പോ​ലീ​സ് ഫി​നാ​ൻ​സ് ​ഉ​ട​മ​ ​സ​ജി​ ​സാ​മി​നെ​ ​ക​ണ്ടെ​ത്താ​ൻ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ക്കും.
​ ​
വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നാണ് സജിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസ് എടുത്തിരിക്കുന്നത് ​ ​അ​ടൂ​ർ,​ ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്. ഇവിടെയുള്ളത് നൂ​റു​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പ​മാ​ണ്. തറയിൽ ഫിനാൻസ് നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ്. പത്തനംതിട്ട ഓമല്ലൂരിൽ ആണ് സ്ഥാപനം.

​ ​​പ​ത്ത​നം​തി​ട്ട​ ​പോ​ലീ​സ് ​ഇ​ന്ന​ലെ ഓ​മ​ല്ലൂ​രി​ലെ​ ​ഹെ​ഡ് ​ഓഫീ​സി​ൽ​ ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​​ ​ഓഫീ​സ് ശാ​ഖാ​ ​മാ​നേ​ജ​രെ​ ​വി​ളി​ച്ചു​വ​രു​ത്തി ​തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​നിക്ഷേപകർക്ക് കൃത്യമായി പലിശ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ കിട്ടുന്നുണ്ടായിരുന്നു. 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പലിശ മുടങ്ങിയതോടെയാണ് പരാതി നൽകിയത്. നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് വിളിക്കുകയും തുടർന്ന് നടത്തിയ ചർച്ചയിൽ പണം ഏപ്രിൽ മാസം 30 ന് തിരികെ നൽകാമെന്നുമുള്ള വ്യവസ്ഥയിൽ കേസ് എടുക്കാതെ വിട്ടു.

എന്നാൽ ബാങ്ക് ഉടമയ്ക്ക് പണം പറഞ്ഞ അവധിയിൽ നൽകാൻ കഴിഞ്ഞില്ല. അടഞ്ഞു കിടക്കുന്ന ശാഖകളാണ് പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത്. ഇതോടെ ആളുകൾ കൂടുതൽ പരാതിയുമായെത്തി. ​ ​അ​മേ​രി​ക്ക​ൻ​ ​പാ​സ്പോ​ർ​ട്ടു​ള്ള​ ​സ​ജി​ ​രാ​ജ്യം​ ​വി​ട്ടു​പോ​കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​അ​നു​മാ​നം. കേസ് അന്വേഷിക്കുന്നത് എ​സ്.​പി​ ​ആ​ർ.​ ​നി​ശാ​ന്തി​നി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തിലാണ്.

Leave A Reply