‘തവക്കല്‍ന’ മൊബൈല്‍ ആപ്പ്; ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും

‘തവക്കല്‍ന’ മൊബൈല്‍ ആപ്പ്; ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും

സൗദിയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജന സേവനത്തിന് ഏർപ്പെടുത്തിയ ‘തവക്കൽന’ മൊബൈൽ ആപ്പിന്റെ മുഴുവൻ സേവനങ്ങളും ഇനി മുതൽ ഇന്ത്യ ഉൾപ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന തവക്കൽന ആപ്പ് രാജ്യത്തിന് പുറത്തു പോയാലും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കും. അവധിക്ക് നാട്ടില്‍ പോയ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ നടപടി.

അതേസമയം സൗദി അറേബ്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചരുടെയും കൊവിഡ് രോഗം ബാധിച്ച് ഭേദമായവരുടെയും വിവരങ്ങള്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല.

Leave A Reply