അര്‍ണോസ് പാതിരിയുടെ വേലൂരിലെ അര്‍ണോസ് സ്മാരകം നാശത്തിലേക്ക്.

അര്‍ണോസ് പാതിരിയുടെ വേലൂരിലെ അര്‍ണോസ് സ്മാരകം നാശത്തിലേക്ക്.

അര്‍ണോസ് പാതിരിയുടെ വേലൂരിലെ അര്‍ണോസ് സ്മാരകം നാശത്തിലേക്ക്.

മലയാള ഭാഷയ്ക്ക് വളരെയേറെ സംഭാവനകള്‍ നല്‍കിയ അര്‍ണോസ് പാതിരിയുടെ വേലൂരിലെ അര്‍ണോസ് സ്മാരകം നാശത്തിലേക്ക്. അധികൃതരുടെ അനാസ്ഥയാണ് സ്മാരകം ചിതല്‍ തിന്നു നശിക്കുന്നതിന് കാരണമായി പറയുന്നത്. ഒന്നരവര്‍ഷത്തിലേറെയായി അര്‍ണോസ് പാതിരിയുടെ വേലൂരിലുള്ള അര്‍ണോസ് ഭവനം ചിതല്‍ തിന്നു നശിച്ചുകൊണ്ടിരിക്കുന്നത്. മുകളിലെ വരാന്തയുടെ തുലാനുകളും തട്ടിന്‍പലകകളുമടങ്ങിയ ചില ഭാഗങ്ങള്‍ പൂര്‍ണ്ണമായും ചിതല്‍തിന്ന് നശിച്ചു തുടങ്ങിയിരിക്കുന്നു.

സ്മാരകം സംരക്ഷിക്കാനാവശ്യമായ നടപടികളെടുക്കണമെന്ന് ഒരുവര്‍ഷത്തിലേറെയായി വേലൂര്‍ ഫൊറോനപള്ളി വികാരി ഫാ. ഡേവിസ് ചെറയത്ത് പുരാവസ്തു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ട്. കോവിഡ് 19 പ്രതിസന്ധിമൂലവും കോണ്‍ട്രാക്ട് എടുക്കുന്നവരുടെ താല്‍പര്യക്കുറവുമൂലവുമാണ് ചിതല്‍ തിന്നുകൊണ്ടിരിക്കുന്ന ഈ ചരിത്ര സ്മാരകത്തെ സംരക്ഷിക്കാന്‍ കഴിയാത്തത് എന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.

മലയാള ഭാഷക്ക് അര്‍ണോസ് പാതിരി സമ്മാനിച്ച കാവ്യങ്ങള്‍ ഏറേയും രചിച്ചത് ഈ ഭവനത്തില്‍ വെച്ചായിരുന്നു. വേലൂര്‍ക്കാരുടെ ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് പാതിരി നിര്‍മ്മിച്ച ദേവാലയവും ഭവനവും ഏറ്റെടുത്തത്.
ഒരു സംസ്‌ക്കാരത്തിന് തുടക്കമിട്ട ചരിത്രസ്മാരകത്തെ സംരക്ഷിക്കണമെന്നാവശ്യമാണ് അര്‍ണോസിനെ സ്‌നഹിക്കുന്നവര്‍ക്കും വേലൂര്‍ ജനതക്കുമുള്ളത്.

Leave A Reply