സ്പെയിന് ആശ്വാസമായി ലോറന്റെ മടങ്ങിയെത്തുന്നു

സ്പെയിന് ആശ്വാസമായി ലോറന്റെ മടങ്ങിയെത്തുന്നു

കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ സ്പാനിഷ് പ്രതിരോധ താരം ഡിയഗോ ലോറന്റെ ഫലം ഉറപ്പിക്കാൻ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി.

സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനാണ് ബുധനാഴ്ച നടത്തിയ താരത്തിന്റെ പിസിആർ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന്റെ ആദ്യ പരിശോധനാഫലം തെറ്റായിരുന്നുവെന്ന് വ്യക്തമായി.

അടുത്ത 24 മണിക്കൂറിനുള്ളിൽ രണ്ട് തവണ കൂടി താരത്തിന് കോവിഡ് പരിശോധന നടത്തും. ഈ 2 തവണയും നെഗറ്റിവ് ആവുകയാണെങ്കിൽ അദ്ദേഹത്തിന് യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനൊപ്പം ചേരാനാകും.

Leave A Reply