തൃശ്ശൂരിൽ അമ്മയെ മാനസിക രോഗിയായ മകൻ കൊലപ്പെടുത്തി

തൃശ്ശൂരിൽ അമ്മയെ മാനസിക രോഗിയായ മകൻ കൊലപ്പെടുത്തി

തൃശൂർ: തൃശ്ശൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തി. വരന്തരപ്പിള്ളിയിൽ ആണ് സംഭവം. മാനസിക രോഗിയായ മകൻ ആണ് അമ്മയെ കൊലപ്പെടുത്തിയത്. വരന്തരപ്പിള്ളി പോലീസ് മകനെ കസ്റ്റഡിയിൽ എടുത്തു.

വരന്തരപ്പള്ളി കച്ചേരിക്കടവിൽ കിഴകൂടൽ പരേതനായ ജോസിന്‍റെ ഭാര്യ മണി എന്ന എൽസി (74) ആണ് മരിച്ചത്. ഇവരുടെ മകൻ ജോർജ് (44) ആണ് കൊലപ്പെടുത്തിയത്. അയൽവാസിയായ സ്ത്രീ ഇന്ന് രാവിലെയാണ് എൽസിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അംഗത്തെ ഉടൻ തന്നെ അറിയിക്കുകയും തുടർന്ന് പൊലീസിലും അറിയിച്ചു.

ജോർജും എൽസിയും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽ കലഹം നിരന്തരം ഉണ്ടാകാറുള്ളതായി അയൽവാസികൾ പറയുന്നു. ജോർജ് കഞ്ചാവിന് അടിമയാണ് എസ് ഐ. ആയിരുന്ന തോമസിനെ വെട്ടിയ കേസിലും പ്രതിയാണ് ഇയാൾ.

Leave A Reply