കോഴിക്കോട് നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ട് പേർ പിടിയിൽ. താമരശ്ശേരി പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.ഹാൻസിൻറെ നൂറോളം പായ്ക്കറ്റുമായാണ് ഇവരെ പിടികൂടിയത്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപം വച്ചാണ് ഇവരെ പിടികൂടിയത്.

അടിവാരം പൊട്ടികയ്യിൽ നിധീഷ്, പുത്തൻവീട്ടിൽ തങ്കപ്പൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹരി വിൽപ്പനക്ക് പ്രതികൾ ഉപയോഗിച്ച ബുള്ളറ്റും പിടികൂടി. ഇവരെ പിടികൂടിയത് താമരശ്ശേരി എസ്.ഐ. ശ്രീജേഷ്, സീനിയർ സി.പി.ഒ സുജാത, സിപിഒമാരായ ബവീഷ്, ഷൈജൽ എന്നിവർ ചേർന്നാണ്.

Leave A Reply