രാജ്യത്ത് ദേശീയ സെറോ സര്‍വേ ആരംഭിക്കാനൊരുങ്ങി ഐ സി എം ആര്‍

രാജ്യത്ത് ദേശീയ സെറോ സര്‍വേ ആരംഭിക്കാനൊരുങ്ങി ഐ സി എം ആര്‍

രാജ്യത്ത് ദേശീയ സെറോ സര്‍വേ ആരംഭിക്കാനൊരുങ്ങി ഐ സി എം ആര്‍.രാജ്യത്ത് എത്ര ശതമാനം പേര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തുന്നതിനാണ് സെറോ സര്‍വേ. ഇത് നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. രാജ്യത്ത് കൊവിഡ് നിരക്കില്‍ 78% കുറവ് വന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് അഞ്ചാഴ്ചയായി കൊവിഡ് നിരക്ക് കുറയുകയാണ്. രോഗമുക്തി നിരക്ക് 94.9% ആയി. തുടര്‍ച്ചയായ നാലാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തില്‍ താഴെ കേസുകള്‍ ആണ്. എന്നാല്‍ അണ്‍ലോക്കില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Leave A Reply
error: Content is protected !!