ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം…

ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം…

ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതിൽ ഉണക്കമുന്തിരി ധാരാളം പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു .

പനി, ക്ഷീണം പ്രമേഹം ലൈംഗിക സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്കും ഉണക്ക മുന്തിരി നല്ലൊരു പരിഹാര മാർഗ്ഗമാണ് . ശരീര ഭാരം ഉയർത്താനും ഇത് ഉപയോഗിക്കാം , കണ്ണ് രോഗങ്ങൾക്കും , പല്ലിന്റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി നിർദ്ദേശിക്കാറുണ്ട് .

ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവകൊണ്ട് സമ്പന്നമാണ് ഉണക്ക മുന്തിരി . അത്ലറ്റുകളുടെയോ ബോഡി ബിൽഡറിൻറെയോ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട് . കൊളെസ്ട്രോൾ കൂട്ടാതെ ഭാരം ഉയർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉണക്ക മുന്തിരികൾ കഴിക്കാവുന്നതാണ്

 

Leave A Reply
error: Content is protected !!