രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തശേഷം ശരീരത്തിന് കാന്തികശക്തി ലഭിച്ചെന്ന വാദവുമായി നാസിക്​ സ്വദേശി

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തശേഷം ശരീരത്തിന് കാന്തികശക്തി ലഭിച്ചെന്ന വാദവുമായി നാസിക്​ സ്വദേശി

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തശേഷം ശരീരത്തിന് കാന്തികശക്തി ലഭിച്ചെന്ന വാദവുമായി നാസിക്​ സ്വദേശി.അരവിന്ദ്​ സോണർ എന്ന മധ്യവയസ്​കനാണ്​ വാക്​സിനെടുത്ത ശേഷം തന്‍റെ ശരീരത്തിൽ ലോഹ വസ്തുക്കൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നുവെന്ന്അവകാശപ്പെട്ട്​ രംഗത്തെത്തിയിരിക്കുന്നത്​.

ഇതേ തുടർന്ന് ഒരു വീഡിയോയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. നാണയങ്ങളും സ്പൂണുകളും പാത്രങ്ങളുമെല്ലാം അരവിന്ദിന്റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നതിന്റെതാണ് ദൃശ്യം. വിയർപ്പ് കാരണം ശരീരത്തിൽ നാണയങ്ങൾ ഒട്ടുന്നുവെന്നായിരുന്നു ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ കുളിയൊക്കെ കഴിഞ്ഞ് വൃത്തിയായ ശേഷവും ലോഹങ്ങൾ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെയാണ് ബന്ധുക്കളടക്കം ഇക്കാര്യം വിശ്വസിച്ചത്.

സംഭവമറിഞ്ഞ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചിരുന്നു.വാക്സിനേഷനുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും വാക്സീനും കാന്തിക ശക്തിയുമായി യാതൊരു ശാസ്ത്രീയ ബന്ധവുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.സോണറുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. അദ്ദേഹത്തിൽ കൂടുതൽ പരിശോധനകൾ നടത്തണോയെന്നത്​ പിന്നീട്​ തീരുമാനിക്കുമെന്നും ഡോ. അശോക് തോറാട്ട് മാധ്യമങ്ങളോട്​ പറഞ്ഞു.

Leave A Reply
error: Content is protected !!