പശ്ചിമ ബംഗാളില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം

പശ്ചിമ ബംഗാളില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം.ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്തു. ചന്ദൻ നഗർ, ബല്ലിഗഞ്ച് എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം . ആയുധങ്ങളുമായി എത്തിയ സംഘം ക്ഷേത്രങ്ങൾ ആക്രമിച്ച് തകർക്കുകയായിരുന്നു.

ഷാനി കാളി ക്ഷേത്രത്തിലാണ് ആദ്യം അക്രമം അഴിച്ചുവിട്ടത്. ഇവിടുത്തെ വിഗ്രഹങ്ങൾ അക്രമി സംഘം അടിച്ചു തകർത്തു. തടയാൻ എത്തിയ ക്ഷേത്ര അധികൃതരെയും മർദ്ദിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!