വയനാട് ഡിഎഫ്ഒ ധനേഷ് കുമാറിനെ മുട്ടിൽ മരം മുറി അന്വേഷണ സംഘത്തിൽ വീണ്ടും ഉൾപ്പെടുത്തി

വയനാട് ഡിഎഫ്ഒ ധനേഷ് കുമാറിനെ മുട്ടിൽ മരം മുറി അന്വേഷണ സംഘത്തിൽ വീണ്ടും ഉൾപ്പെടുത്തി

തിരുവനന്തപുരം: വയനാട് ഡിഎഫ്ഒ ധനേഷ് കുമാറിനെ മുട്ടിൽ മരം മുറി അന്വേഷണ സംഘത്തിൽ വീണ്ടും ഉൾപ്പെടുത്തി. ധനേഷ് കുമാർ ആണ് മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. പുതിയ നിയമനം കൂടുതൽ ചുമതലകളോടെയാണ്. അന്വേഷണ സംഘത്തിൽ നിന്ന് ധനേഷിനെ മാറ്റിയത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. തുടർന്ന് വനം മന്ത്രി ഇടപെട്ടാണ് ധനേഷിനെ തിരികെ നിയമിച്ചത്.

ധ​നേ​ഷി​ന് ന​ല്‍​കി​യി​രി​ക്കു​ന്നത് നോ​ര്‍​ത്ത് സോ​ണി​ലെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യാ​ണ് . അ​ഞ്ച് ഡി​എ​ഫ്ഒമാർ ആയിരുന്നു മ​രം മു​റി അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളായിരുന്നു ധനേഷും.എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കി​യി​രു​ന്ന​ത്.

പിന്നീട് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ നി​ന്നു വ​നം വ​കു​പ്പ് ധനേഷിനെ മാറ്റി. അദ്ദേഹത്തോട് കോ​ഴി​ക്കോ​ട് ഫ്ള​യിം​ഗ് സ്ക്വാ​ഡി​ലേ​ക്ക് മ​ട​ങ്ങാ​നാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍കുകയും ചെയ്തു. ഈ നടപടിയാണ് വലിയ വിവാദം ഉണ്ടകാക്കിയത്. ചില മാധ്യമങ്ങളിലൂടെ ധനേഷിന് കോഴ നൽകിയെന്ന് മുട്ടിൽ മരം കേസിലെ പ്രതി റോജി അഗസ്റ്റിൻ ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഈ ആരോപണത്തെ തുടർന്നാണ് മാറ്റിയത്.

Leave A Reply
error: Content is protected !!