ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക: വിമൻ ജസ്റ്റിസ് പ്രതിഷേധ ദിനം ആചരിക്കുന്നു

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക: വിമൻ ജസ്റ്റിസ് പ്രതിഷേധ ദിനം ആചരിക്കുന്നു

ആയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് വിമൻജസ്റ്റിസ് സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് അറിയിച്ചു.
കോവിഡ് പ്രോട്ടോകോളുകൾ തകിടം മറിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ഒരു ജൈവായുധ ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞതിന്റെ പേരിൽ ഐഷ സുൽത്താനയെ വേട്ടയാടാനുള്ള സംഘ് പരിവാർ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്തുവാൻ ആഹ്വാനം ചെയ്തും ആയിഷ സുൽത്താനക്ക് എെക്യദാർഢ്യം അറിയിച്ചുകൊണ്ടുമാണ് പ്രതിഷേധ ദിനം.

കോവിഡ് മഹാമാരി രാജ്യത്ത് താണ്ഡവമാടിയപ്പോഴും ലക്ഷദ്വീപിനെ സുരക്ഷിതമാക്കിയത് അവിടെ ഉണ്ടായിരുന്ന കർശനമായ നിയന്ത്രണങ്ങളായിരുന്നു. അവയൊക്കെയും ഒറ്റയടിക്ക് നീക്കി ലക്ഷദ്വീപിലും മഹാമാരിയെ ക്ഷണിച്ചു വരുത്തിയത് പ്രഫുൽ ഘോഡ പട്ടേലിന്റെ നടപടികൾമാത്രമാണ്. സത്യം വിളിച്ചു പറയുന്നവരെ കേസിൽ കുടുക്കുവാനുള്ള ഗൂഢാലോചനക്കെതിരെ ജനാധിപത്യപരവും ജനകീയവുമായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടണമെന്നും ജബീന ഇർഷാദ് പറഞ്ഞു.

Leave A Reply
error: Content is protected !!